Kerala

രാഹുൽ മാങ്കൂട്ടത്തിൽ ഒരു യോഗ്യതയും ഇല്ലാത്ത നേതാവ്,ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കും; സുരേഷ് ബാബു

രാഹുൽ മാങ്കൂട്ടത്തിൽ ഒരു യോഗ്യതയും ഇല്ലാത്ത നേതാവെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. മുകേഷ് എം എൽ എക്കെതിരെയുള്ള വിവാദങ്ങൾ ഉയർത്തിപ്പിടിച്ച് പ്രതിരോധം തീർക്കുന്ന ശ്രമം അംഗീകരിക്കാൻ ആവില്ല. അത്‌ രാഹുലിനെ സംരക്ഷിക്കുന്ന നിലപാടെന്നും ഇ എൻ സുരേഷ് ബാബു വ്യക്തമാക്കി.

മുകേഷ് സിനിമ മേഖലയിൽ നിന്ന് പാർട്ടിക്ക് ഒപ്പം കൂടിയ ആളാണ്‌. രാഹുൽ പാർട്ടി പ്രവർത്തകനാണ്. രാഹുലിനെതീരെ ഉയർന്ന ആരോപണങ്ങൾ അല്ല മുകേഷിനെതിരെ ഉയർന്നത്. രാജി വെക്കുന്നത് വരെ പ്രധിഷേധിക്കും. അതിനർത്ഥം തടയും എന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുരേഷ് ബാബു രംഗത്തെത്തി. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ആരോപിച്ചു. ഷാഫിയും രാഹുലും ഈ കാര്യത്തിൽ കൂട്ട് കച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്‍റെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പിലെന്നും കോൺഗ്രസിലെ പല നേതാക്കളും രാഹുലിന്‍റെ അധ്യാപകരുമാണെന്നും സുരേഷ് ബാബു പരിഹസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button