Kerala

രാഹുൽ മാങ്കൂട്ടത്തലിനെതിരായ ഗർഭഛിദ്ര ആരോപണം ; യുവതി പരാതി നൽകിയാൽ കേസ് എടുക്കാമെന്ന് ക്രൈം ബ്രാഞ്ച്

രാഹുൽ മാങ്കൂട്ടത്തലിനെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം മുന്നോട്ടുപോകാൻ ക്രൈം ബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ യുവതി പരാതി ഉന്നയിച്ചില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിൽ യുവതി പരാതിയുമായി എത്തുമോയെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ നോക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യുവ നടി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുകൾള് ഉണ്ടാകുന്നത്. യുവതിയെ ലൈഗിംകമായി ഉപദ്രവിച്ച ശേഷം ഗർഭഛിദ്രം നടത്തിയെന് ആരോപണമായിരുന്നു ഗുരുതരം.

ആരോപണം ഉന്നയിച്ചവരോ ഇരയാക്കപ്പെട്ടവരോ പൊലീസിൽ പരാതി നൽകിയില്ല. പിന്നാലെയാണ് ഡിജിപിക്ക് ലഭിച്ച പരാതികൾ പരിശോധിച്ച പൊലീസ് സ്ത്രീകളെ പിന്തുടർന്ന ശല്യം ചെയ്തതിന് സ്വമേധയാ കേസെടുത്തത്. സ്വമേധയാ കേസെടുത്തത് ആരോപണം ഉന്നയിച്ച സ്ത്രീകളെ സമപിച്ച് രാഹുലിനെതിരെ മൊഴി രേഖപ്പെടുത്തനായിരുന്നു നീക്കം. പക്ഷെ ആരും രാഹുലിനെതിരെ മൊഴി നൽകിയില്ല. ഗ‌ർഭഛിത്രത്തിന് നിർബന്ധിച്ചതായി പറയുന്ന ശബ്ദരേഖയിലെ യുവതിയെയും പൊലീസ് കണ്ടെത്തിയിരുന്നു. ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥ യുവതിയിൽ നിന്നും നേരിട്ട് മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചില്ല. മൊഴിയെടുത്തിനുശേഷമാണ് രാഹുൽ വീണ്ടും പാലക്കാട് സജീവമായത്.

എന്നാൽ, രാഹുലും പെണ്‍കുട്ടിയുമായുള്ള ശബ്ദരേഖയിലേതെന്ന് സംശയിക്കുന്ന കൂടുതൽ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ യുവിയുമായി അന്വേഷണ സംഘത്തിലെ ചിലർ ബന്ധപ്പെട്ടിരുന്നു. പക്ഷേ പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചാൽ മാത്രമേ നിയമപരായ മുന്നോട്ടുപോകാൻ ക്രൈം ബ്രാഞ്ചിന് കഴിയും. മൊഴിയിൽ രാഹുലിനെതിരെ മൊഴി നൽകിയാൽ രഹസ്യമൊഴി രേഖപ്പെടുത്തും. ലൈംഗിക പീഡനം മാത്രമല്ല, നിർബന്ധിച്ചുള്ള ഗർഭഛിദ്രവമെന്നാണ് ആക്ഷേപം. വലിയശിക്ഷ ലഭിക്കാവുന്ന ആരോപണങ്ങളാണ് രാഹുൽ നേരിടുന്നത്. യുവതി പരാതിയിൽ ഉറച്ചു നിന്നാൽ രാഹുലിന് കുരുക്ക് മുറുകും. പുതിയ സാഹചര്യത്തിൽ യുവതി രേഖമൂലം പരാതിയുമായി പൊലീസിനെ സമീപിക്കുമോയെന്നാണ് നിർണായകം. അല്ലെങ്കുൽ രാഹുലിനെതിരെ സ്വമേധയാ എടുത്ത കേസ് ക്രൈം ബ്രാ‍ഞ്ചിന് തന്നെ തിരിച്ചടിയാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button