KeralaNews

‘പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് ഒഴിയണം‘ ; രാഹുൽ മാങ്കൂട്ടത്തിലിന് അസോസിയേഷൻ്റെ നോട്ടീസ്

പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് ഒഴിയാൻ രാഹുൽ മാങ്കൂട്ടത്തിലിന് അസോസിയേഷൻ്റെ നോട്ടീസ്. ഈ മാസം 25 നകം ഒഴിയണമെന്നാണ് നിർദേശം. മറ്റ് ഫ്ലാറ്റ് വാസികൾക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. യോഗം ചേർന്നായിരുന്നു തീരുമാനം എടുത്തത് എന്നാണ് റിപ്പോർട്ട്. ഉടൻ ഒഴിയാമെന്ന് രാഹുൽ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പോട് കൂടി ആയിരുന്നു രാഹുൽ പാലക്കാട് ഫ്ലാറ്റ് എടുത്ത് താമസിക്കാൻ ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് പല തവണ പോലീസ് ഈ ഫ്ലാറ്റിൽ പരിശോധനയ്ക്കും മറ്റുമായി എത്തിയിരുന്നു.

ഇന്നലെ ആണ് 15 ദിവസത്തെ ഒലിവ് വാസത്തിനു ശേഷം മാളം വിട്ടു രാഹുൽ പുറത്തുചാടിയത്. മുൻകൂർ ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ ആയിരുന്നു വോട്ട് ചെയ്യാനായി രാഹുൽ എത്തിയത്. ഈ മാസം 15നാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചത്. മുൻകൂർ ജാമ്യം രാഹുലിന് ലഭിച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ പോയ സാഹചര്യത്തിലും ഈ മാസം 15ന് ആദ്യ കേസിലെ മുൻകൂർ ജാമ്യത്തിൽ വിധി വരും എന്ന പശ്ചാത്തലത്തിലും രാഹുൽ വീണ്ടും ഒളിവിൽ പോകാനുള്ള സാധ്യതയും ഉണ്ടെന്നാണ് വിലയിരുത്താൽ .

ബലാത്സംഗക്കേസിൽ പ്രതിയായതോടെ കോൺഗ്രസിൽനിന്ന്‌ പുറത്താക്കപ്പെട്ട രാഹുലിനെ പാലക്കാട്ടേക്ക്‌ ബൊക്കെ നൽകി ആനയിച്ചതും കോൺഗ്രസ്‌ നേതാക്കൾ തന്നെ ആയിരുന്നു. കെഎസ്‌യുജില്ലാ സെക്രട്ടറി മുഹമ്മദ്‌ ഇക്‌ബാൽ അടക്കമുള്ള കോൺഗ്രസ്‌ പ്രവർത്തകരുടെ പിന്തുണയിലാണ്‌ വ്യാഴം വൈകിട്ട്‌ 4.40ന്‌ പാലക്കാട്‌ കുന്നത്തൂർമേട്‌ സെന്റ്‌ സെബാസ്‌റ്റ്യൻ സീനിയർ ബേസിക്‌ സ്‌കൂളിലെ ബൂത്തിൽ വോട്ട്‌ ചെയ്യാനെത്തിയത്‌. കോൺഗ്രസ്‌ നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ്‌ വോട്ട്‌ ചെയ്യാൻ വൈകിട്ടത്തെ സമയം തെരഞ്ഞെടുത്ത്‌. രാവിലെ എത്തിയാൽ അത്‌ യുഡിഎഫിന്‌ എതിരാകുമെന്ന്‌ ഭയന്നാണിത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button