
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ചതില്‍ മുൻ ബി ജെ പി നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ സന്ദീപ് വാര്യറെ പ്രതി ചേർത്തു. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിലാണ് പ്രതി ചേര്‍ത്തത്. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. അതിജീവിതയെ അപമാനിച്ചതില്‍ രാഹുല്‍ ഈശ്വറും കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്യുന്നതായിരിക്കും. സൈബര്‍ പൊലീസാണ് കേസെടുത്തത്.
രാഹുൽ ഈശ്വർ കേസിലെ അഞ്ചാം പ്രതിയാണ്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ ഒന്നാം പ്രതിയും സുപ്രീം കോടതി അഭിഭാഷകയായ അഡ്വക്കേറ്റ് ദീപ ജോസഫ് രണ്ടാംപ്രതിയും മൂന്നാം പ്രതി സമാന പേരുള്ള ദീപ ജോസഫുമാണ്. നിലവിൽ യു ആര്‍ എല്‍ ഐഡികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പേരെടുത്ത് പറയാതെ ഫേസ്ബുക്ക് URL കൾക്കെതിരെയാണ് കേസെടുത്തത്.
അതേസമയം, രാഹുൽ ഈശ്വറിൻ്റെ ഫോൺ സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുന്നതായിരിക്കും.


