‘ആർഎസ്എസിന് ക്രിസ്ത്യാനികളിലേക്ക് തിരിയാൻ അധികം സമയം വേണ്ടി വന്നില്ല’; ഓർഗനൈസർ ലേഖനത്തിനെതിരെ രാഹുൽ ഗാന്ധി

0

ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിലെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ലേഖനത്തില്‍ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയാന്‍ അധികം സമയം വേണ്ടി വന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

വഖഫ് ബില്ലിലൂടെ ഇപ്പോള്‍ മുസ്‌ലിങ്ങളെ ആക്രമിക്കുന്നുവെന്നും ഭാവിയില്‍ മറ്റ് സമുദായങ്ങളെ ലക്ഷ്യം വെയ്ക്കാന്‍ ഒരു മാതൃക സൃഷ്ടിക്കുമെന്നും രാഹുല്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

‘വഖഫ് ബില്‍ ഇപ്പോള്‍ മുസ്‌ലിങ്ങളെ ആക്രമിക്കുന്നുണ്ടെങ്കിലും ഭാവിയില്‍ മറ്റ് സമുദായങ്ങളെ ലക്ഷ്യം വെയ്ക്കുന്നതിനുള്ള ഒരു മാതൃക സൃഷ്ടിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ആര്‍എസ്എസിന് ക്രിസ്ത്യാനികളിലേക്ക് ശ്രദ്ധ തിരിക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. ഇത്തരം ആക്രമണങ്ങളില്‍ നിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണ്. അതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കൂട്ടായ കടമയാണ്’, രാഹുല്‍ ഗാന്ധി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here