രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും; അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ്മ

0

രാഹുല്‍ ഗാന്ധിയെ റായ്ബറേലി ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. അമേഠിയില്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാല്‍ ശർമ്മ മത്സരിക്കും. ഉച്ചയ്ക്കു പന്ത്രണ്ടോടെ റായ്ബറേലിയിൽ രാഹുൽ പത്രിക നൽകുമെന്നാണു സൂചന.

രണ്ട് മണ്ഡലങ്ങളിലേക്കും നാമനിർദേശ ​പത്രിക സമർപ്പിക്കേണ്ട അവസാന തീയതി മെയ് മൂന്നാണ്. രണ്ട് സീറ്റുകളും ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രങ്ങളാണ്. ഇവിടെ മെയ് 20നാണ് വോട്ടെടുപ്പ് നടക്കുന്നത്. സോണിയ ഗാന്ധി രാജ്യസഭ അംഗമായതിനെ തുടർന്ന് റായ്ബറേലിയിലെ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു.

ബി.ജെ.പി സ്ഥാനാർഥി ദിനേഷ് പ്രതാപ് സിങ്ങായിരിക്കും റായ്ബറേലിയിലെ രാഹുൽ ഗാന്ധിയുടെ എതിരാളി. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ദിനേശ് പ്രതാപ് സിങ്ങിനെ സോണിയ ഗാന്ധി പരാജയപ്പെടുത്തിയിരുന്നു. ​കേരളത്തിലെ വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്നും രാഹുൽ ഗാന്ധി മത്സരിക്കുന്നുണ്ട്. ഏപ്രിൽ 26ന് കേരളത്തിലെ മുഴുവൻ ലോക്സഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് പൂർത്തിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here