ബിജെപി ഭരണഘടനയെ ആക്രമിക്കുന്നു: രാഹുൽ ഗാന്ധി

0

ബിജെപി ഭരണഘടനയെ ആക്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർ എസ് എസ് പ്രത്യയ ശാസ്ത്രം സ്വാതന്ത്ര സമരത്തിൻ്റെ പ്രത്യയ ശാസ്ത്രമല്ലെന്നും ഭരണഘടന കത്തിച്ചവരാണ് ആർഎസ്എസുകാരെന്നും എന്നിട്ടവർ രാജ്യത്തെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുവെന്നും രാഹുൽ വിമർശിച്ചു.

ബിജെപി മുഴുവൻ സ്വത്തും അംബാനിക്കും അദാനിക്കും നൽകാൻ ആഗ്രഹിക്കുന്നു. ജീവിക്കാനുള്ള സ്വാതന്ത്രത്തിന്മേലും അവർ ആക്രമണം നടത്തുകയാണ്. അവർ മതസ്വാതന്ത്രം ഇല്ലാതാക്കുകയാണ്.

കത്തോലിക്ക സഭയ്ക്കെതിരെയുള്ള ഓർഗനൈസർ ലേഖനത്തിലും ഗൂഢലക്ഷ്യങ്ങളാണെന്ന് രാഹുൽ വിമർശിച്ചു. മതസ്വാതന്ത്രത്തെ ബിജെപിയും ആർഎസ്എസും കടന്നാക്രമിക്കുന്നുവെന്ന് പറഞ്ഞ രാഹുൽ ക്രിസ്ത്യൻ സമൂഹത്തിൻ്റെ സ്വത്തിൽ ആക്രമണം നടത്താൻ പോകുന്നു എന്നാണ് ഓർഗനൈസർ പറയുന്നതെന്നും ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here