
ഐപിഎല്ലില്‍ നിന്ക് പ്രഖ്യാപിച്ച് രവിചന്ദ്രന്‍ അശ്വിന്‍. ഐപിഎല്ലില്‍ നിന്നും വിരമിച്ചെങ്കിലും മറ്റ് ഫ്രാഞ്ചൈസി ലീഗുകളിലടക്കം കളിക്കാനുള്ള സാധ്യത തേടുമെന്ന് അശ്വിന്‍ എക്‌സ് പോസ്റ്റില്‍ സൂചിപ്പിച്ചു.
ഐപിഎല്ലില്‍ അവസരം നല്‍കിയ ടീമുകള്‍ക്കും ബിസിസിഐക്കും നന്ദി പറഞ്ഞാണ് അശ്വിന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഐപിഎല്ലില്‍ 221 മത്സരങ്ങള്‍ കളിച്ച അശ്വിന്‍ 187 വിക്കറ്റുകളാണ് നേടിയത്. 16 സീസണുകളിലായി അഞ്ച് വ്യത്യസ്ത ടീമുകള്‍ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന അഞ്ചാമത്തെ കളിക്കാരനാണ് അശ്വിന്‍.
‘പ്രത്യേക ദിനവും അതിനാല്‍ ഒരു പ്രത്യേക തുടക്കവും. എല്ലാത്തിന്റെയും അവസാനം ഒരു പുതിയ തുടക്കം ഉണ്ടാകുമെന്ന് പറയുന്നു, ഒരു ഐപിഎല്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ എന്റെ സമയം ഇന്ന് അവസാനിക്കുന്നു, എന്നാല്‍ മറ്റ് ലീഗുകള്‍ക്കായുള്ള എന്റെ സമയം ഇന്ന് തുടങ്ങുന്നു’. മറ്റ് ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ താന്‍ തയാറാണെന്ന് സൂചന നല്‍കിയാണ് അശ്വിന്റെ ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കല്‍.
‘വര്‍ഷങ്ങളായി അത്ഭുതകരമായ ഓര്‍മ്മകളും ബന്ധങ്ങളും നല്‍കിയ എല്ലാ ഫ്രാഞ്ചൈസികള്‍ക്കും, ഏറ്റവും പ്രധാനമായി ഐപിഎല്‍ ബിസിസിഐ എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ മുന്നിലുള്ള വഴികള്‍ ആസ്വദിക്കാനും പരമാവധി പ്രയോജനപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നു,’ അശ്വന്‍ കുറിച്ചു.



