KeralaNews

അൻവറിന് ആശ്വാസം; കേരളത്തിൽ തൃണമൂൽ കോൺഗ്രസ് ഒപ്പം കൂട്ടാൻ ഹൈക്കമാൻഡ് അനുമതി

പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനമോഹത്തിന് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ പച്ചക്കൊടി. കേരളത്തിൽ തൃണമൂൽ കോൺഗ്രസിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിന് തടസ്സമില്ലെന്നാണ് ഹൈക്കമാൻ്റ് കേരള നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പ്

ബംഗാളിൽ തൃണമൂലിനെതിരെ അരയും തലയും മുറുക്കി കോൺഗ്രസ് രംഗത്തുള്ളപ്പോഴാണ് കേരളവുമായി ബന്ധപ്പെട്ട് മറിച്ചൊരു തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് എടുത്തിരിക്കുന്നത്. പ്രാദേശിക സഖ്യങ്ങൾക്ക് ദേശീയ നിലപാട് ബാധകമല്ല എന്നാണ് ഈ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാന്റിന്റെ നിലപാട്. മതേതര പാർട്ടികളെ ചേർത്ത് നിർത്തുന്നതിൽ തെറ്റില്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തി.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് മുന്നണി പ്രവേശനം വേഗത്തിലാക്കുന്നത്. ഏപ്രിൽ 24ന് കോൺഗ്രസ് നേതാക്കൾ പി.വി അൻവറുമായി ചർച്ച നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിലാകും ചർച്ച. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ നടക്കുന്ന ചർച്ചയിൽ മുന്നണി പ്രവേശനത്തിലെ നിർണായക തീരുമാനം ഉണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button