മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ പരസ്പരം കണ്ടുമുട്ടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് പിവി അന്‍വര്‍. കൈ കൊടുത്ത ശേഷം കൂടുതല്‍ സൗഹൃദ സംഭാഷണത്തിനും അന്‍വര്‍ തയ്യാറായില്ല. നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയതായിരുന്നു ഇരുവരും. അന്‍വര്‍ ഉണ്ടെന്ന് അറിഞ്ഞ് അവിടേക്ക് നടന്നെത്തിയ ഷൗക്കത്തിനോട് ക്യാമറകള്‍ക്ക് മുന്നില്‍ നിന്നാണ് കെട്ടിപ്പിടിക്കരുതെന്ന് അന്‍വര്‍ പറഞ്ഞത്. ഇതോടെ കൈ കൊടുത്ത് ആര്യാടന്‍ ഷൗക്കത്ത് പിന്തിരിഞ്ഞ് നടന്നു.
അത് ഒരു ധൃതരാഷ്ട്രാലിംഗനമായതുകൊണ്ടാണ് വേണ്ടെന്ന് പറഞ്ഞതെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.’ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞു. പുള്ളി ഒരു കെട്ടിപ്പിടിക്കുന്ന ആളാണ്. അത് ഒരു ധൃതരാഷ്ട്രാലിംഗനമാണ്. മനസ്സിലായില്ലേ?. അതിന് വിധേയനാകാന്‍ ഞാന്‍ തയ്യാറല്ലെന്നാണ് പറഞ്ഞത്. മനുഷ്യന്‍മാര്‍ തമ്മില്‍ കാണുമ്പോള്‍ കൈകൊടുക്കുമല്ലോ. ഞാന്‍ അതുകൊടുത്തു. പുള്ളി സിനിമാസ്റ്റൈലില്‍ ആണ്. എനിക്ക് അഭിനയം വല്യ പരിചയം ഇല്ല. പച്ചമനുഷ്യന്‍മാര്‍ക്കൊപ്പം നടക്കുന്നവരാണ് ഞാന്‍. രാവിലെ രണ്ട് അഭിനേതാക്കള്‍ തമ്മില്‍ കെട്ടിപ്പിടിച്ചത് കണ്ടില്ലേ?. സ്ഥാനാര്‍ഥികള്‍ തമ്മില്‍ സൗഹൃദം വേണം. പക്ഷെ അത് ആത്മാര്‍ത്ഥമായിരിക്കണം. പിന്നില്‍ കൂടി പാര വെക്കരുത്.’ അന്‍വര്‍ പറഞ്ഞു.