Loksabha Election 2024

ജനാവലിയില്‍ വീര്‍പ്പുമുട്ടി പുത്തനത്താണി; ആവേശോജ്ജ്വലമായി കെ.എസ് ഹംസയുടെ കൊട്ടിക്കലാശം

പുത്തനത്താണി: നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടി. റോഡിനിരുവശവും വന്‍ ജനാവലി. പൊന്നാനിയിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കെ.എസ് ഹംസയുടെ പ്രചാരണാവേശം മാനംമുട്ടെ ഉയര്‍ന്നപ്പോള്‍ പുത്തനത്താണി നഗരം വീര്‍പ്പുമുട്ടി.

പൊന്നാനി മണ്ഡലത്തിനാകെ വൈബ് പകര്‍ന്നാണ് കെ.എസ് ഹംസയുടെ പ്രചാരണം കൊട്ടിയിറങ്ങിയത്. സമാപന സംഗമത്തില്‍ ഡോ. കെ.ടി ജലീല്‍ എം.എല്‍.എ, സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ, സി.പി.ഐ (എം) തിരൂര്‍ ഏരിയാ സെക്രട്ടറി അഡ്വ. പി. ഹംസക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

വൈകീട്ട് അഞ്ചരയോടെയാണ് സ്ഥാനാര്‍ത്ഥിയെ ആനയിച്ചുള്ള വാഹന വ്യൂഹം പുത്തനത്താണിയിലെത്തിയത്. തുറന്ന വാഹനത്തിന്‍ സ്ഥാനാര്‍ത്ഥി കടന്നുവരുമ്പോള്‍ നൂറുകണക്കിന് വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ അകമ്പടിയായി എത്തി. സ്ഥാനാര്‍ത്ഥി നഗരത്തിലേക്ക് കടന്നതോടെ റോഡിനിരുവശവും തടിച്ചുകൂടി നിന്നിരുന്ന ജനാവലി സ്ഥാനാര്‍ത്ഥിക്കൊപ്പം അണിനിരന്നു. അതോടെ നാളിതുവരെ കാണാത്ത മഹാറാലിക്ക് പുത്തനത്താണി സാക്ഷ്യം വഹിച്ചു.

തിരുനാവായ റോഡിലെ സമാപനവേദിയിലേക്ക് പ്രവേശിക്കാന്‍ ജനത്തിരക്കു മൂലം സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് ഏറെ പാടുപെടേണ്ടിവന്നു. പ്രചാരണ സമയം അവസാനിച്ചിട്ടും പ്രവര്‍ത്തകര്‍ക്കിടയില്‍ അല്‍പ്പസമയം ചെലവിട്ടാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button