Kerala
ജി സുകുമാരന്‍ നായരുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം

പത്തനംതിട്ട: പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് ഒരു വിഭാഗം സമുദായ അംഗങ്ങളുടെ പ്രതിഷേധ മാര്‍ച്ച്. ആലുവ എന്‍എസ്എസ് കര്‍മ്മസമിതിയുടെ നേതൃത്വത്തിലാണ് മോചനയാത്ര എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സുകുമാരന്‍ നായര്‍ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു പ്രതിഷേധം.
എന്‍എസ്എസ് ഹിന്ദു കോളജിന് സമീപത്തുവച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. മന്നത്ത് പത്മനാഭന്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിക്കണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം പോലീസ് തള്ളി.
തുടര്‍ന്ന് റോഡില്‍ വെച്ച് മന്നത്ത് പത്മനാഭന്‍ ചിത്രത്തില്‍ സമുദായ അംഗങ്ങള്‍ നടത്തി. മാര്‍ച്ച് തുടങ്ങിയ സ്ഥലത്ത് വെച്ച് പെരുന്നയിലെ ചില എന്‍എസ്എസ് ഭാരവാഹികള്‍ പ്രതിഷേധം തടയാന്‍ ശ്രമിച്ചു. ഇവരെ പോലീസ് നീക്കി.




