NationalNews

ഓപ്പറേഷൻ സിന്ദൂർ; സേനകളെ അഭിനന്ദിച്ച് പ്രധാനമന്തി, അഭിമാന നിമിഷമെന്ന് മോദി, നാളെ സർവകക്ഷി യോഗം

ഓപ്പറേഷൻ സിന്ദൂറിൽ ഭാ​ഗമായ സേനകളെ അഭിനന്ദിച്ച് പ്രധാനമന്തി നരേന്ദ്ര മോദി. അഭിമാന നിമിഷമാണ് ഇതെന്നാണ് ഇന്ത്യൻ തിരിച്ചടിയ്ക്ക് ശേഷം മോദിയുടെ പ്രതികരണം. മോദിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോ​ഗം ചേ‌ർന്നത്. യോഗത്തിലാണ് പ്രധാനമന്ത്രി മോദി സേനയെ അഭിനന്ദിച്ചത്. നിലവിൽ പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിൽ എത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. അദ്ദേഹം ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് രാഷ്ട്രപതിയോട് വിശദീകരിക്കും.

ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ നാളെ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചിരിക്കുകയാണ്. പാർലമെൻ്റിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടക്കുമെന്നാണ് കരുതുന്നത്. അതിനിടെ കശ്മീർ അതിർത്തിയിൽ ഇന്ത്യാ-പാക് സേനകൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഒരു സ്ത്രീയും കുട്ടിയുമടക്കം പൂഞ്ചിൽ 10 പേർ കൊല്ലപ്പെട്ടു. ഉറിയിൽ രണ്ട് വീടുകൾക്ക് തീപിടിച്ചു. പാകിസ്ഥാൻ്റെ ഷെല്ലാക്രമണത്തിൽ 44 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ മൂന്ന് പാകിസ്ഥാൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button