National

പ്രധാനമന്ത്രി ഭീകരാക്രമണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കി: അമിത് ഷാ

പ്രധാനമന്ത്രി മോദി ഭീകരാക്രമണങ്ങള്‍ക്ക് വളരെ ഉചിതമായ മറുപടി നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോകം അത്ഭുതപ്പെടുകയും പാകിസ്താന്‍ ഭയപ്പെടുകയും ചെയ്യുന്നു. ഭീകരര്‍ക്കുള്ള സൈന്യത്തിന്റെ മറുപടി പാകിസ്താനിലെ 100 കിലോമീറ്റര്‍ ഉള്ളിലെ ക്യാമ്പുകള്‍ നശിപ്പിച്ച് കൊണ്ടായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് നേരെ ഭീകര പ്രവര്‍ത്തനം നടന്നാല്‍ തിരിച്ചടി പതിന്മടങ്ങ് ശക്തിയോടെ ആയിരിക്കുമെന്ന് അദേഹം വ്യക്തമാക്കി.

പാകിസ്താന്റെ ഒരു മിസൈലുകളോ ഡ്രോണുകളോ പോലും ഇന്ത്യയുടെ മണ്ണില്‍ എത്തിയില്ല. പാകിസ്താന്റെ 15 വ്യോമതാവളങ്ങള്‍ ആക്രമിച്ചു. അവിടത്തെ സാധാരണ ജനങ്ങള്‍ക്ക് ഒരു ദോഷവും വരാത്ത രീതിയില്‍ ആയിരുന്നു മറുപടിയെന്ന് അമിത് ഷാ ഫറഞ്ഞു. അവരുടെ വ്യോമാക്രമണ ശേഷിയെയും തകര്‍ത്തു. സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് നമ്മുടെ സൈന്യം പാകിസ്താനില്‍ 100 ??കിലോമീറ്റര്‍ ഉള്ളിലെ തീവ്രവാദ ക്യാമ്പുകള്‍ നശിപ്പിച്ചതെന്ന് അദേഹം പറഞ്ഞു.

ആറ്റം ബോംബുകള്‍ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയവര്‍ തങ്ങള്‍ ഭയപ്പെടുമെന്ന് കരുതി. എന്നാല്‍, നമ്മുടെ സൈന്യവും നാവികസേനയും വ്യോമസേനയും അവര്‍ക്ക് വളരെ ഉചിതമായ മറുപടി നല്‍കി, ലോകം മുഴുവന്‍ നമ്മുടെ സൈന്യത്തിന്റെ ക്ഷമയെയും പ്രധാനമന്ത്രി മോദിയുടെ ദൃഢനിശ്ചയമുള്ള നേതൃത്വത്തെയും പ്രശംസിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. സായുധ സേനയുടെ വീര്യത്തെ താന്‍ അഭിവാദ്യം ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button