KeralaNews

‘ബോർഡ് യോ​ഗത്തിൽ വരേണ്ട വിഷയങ്ങൾ പ്രസിഡന്റിന്റെ മുൻകൂർ അനുവാദം വേണം’; പുതിയ പരിഷ്കാരവുമായി പ്രസിഡന്റ്

ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ പരിഷ്കാരങ്ങളുമായി പ്രസിഡന്‍റെ കെ ജയകുമാർ. പ്രസിഡൻ്റിൻ്റെ അനുവാദമില്ലത്ത ഒരു വിഷയവും ഇനി ബോ‍ർ‍‍ഡ് യോഗത്തിന്‍റെ പരിഗണനയ്ക്ക് വിടരുതെന്ന് ഉത്തരവിറക്കി. പ്രസിഡന്റ്റ് അംഗീകരിച്ച വിഷയങ്ങൾ കുറിപ്പായി യോഗത്തിന് മുൻപ് അംഗങ്ങൾക്കും നൽകണം. ബോർഡ് ഒപ്പിട്ട് തരുന്ന തീരുമാനത്തിൻ്റെ മിനിറ്റ്സ് അടുത്ത ബോർഡ് യോഗത്തിൽ സ്ഥിരീകരിക്കണമെന്നും നിർദ്ദേശിക്കുന്നു.

വിഷയങ്ങൾ മുൻകൂട്ടി അറിയാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേയ്ക്ക് നയിക്കുമെന്നും കെ ജയകുമാർ ഇറക്കിയ ഉത്തരവിൽ പറയുന്നു. ബോർഡ് മിനുട്സിൽ അടക്കം അംഗങ്ങളറിയാതെ പത്മകുമാർ തിരുത്തൽ വരുത്തിയതടക്കമുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button