Kerala
പിപി ദിവ്യ കണ്ണൂർ സർവകലാശാല സെനറ്റിൽ തുടരുന്നു; ഗവർണർ വിശദീകരണം തേടി

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ കണ്ണൂർ സർവകലാശാല സെനറ്റിൽ അംഗമായി തുടരുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി.
വൈസ് ചാൻസലറോടാണ് ഗവർണർ വിശദീകരണം തേടിയത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്ന നിലയിലാണ് ദിവ്യ സെനറ്റ് അംഗമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതോടെ സെനറ്റിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. സ്കൂൾ കരിക്കുലം കോർ കമ്മിറ്റിയിൽ നിന്ന് ദിവ്യ പുറത്തായിരുന്നു.



