News

മാറ്റിവെച്ച തദ്ദേശ തിരഞ്ഞെടുപ്പ്: വിഴിഞ്ഞം പിടിച്ചെടുത്ത് യുഡിഎഫ്

സംസ്ഥാനത്തു മാറ്റി വെച്ച തദ്ദേശ വാര്‍ഡുകളിലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം.തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. എറണാകുളം
പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റി വെച്ച തദ്ദേശ വാര്‍ഡുകളിലാണ് ഇന്ന് വോട്ടെണ്ണല്‍ നടന്നത്. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം നഗരസഭയില്‍ വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമായിരുന്നു.എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ആറു സ്വതതന്ത്രന്മാരും ഉള്‍പ്പടെ ഒന്‍പതു പേരായിരുന്നു സ്ഥാനാര്‍ത്ഥികള്‍.രണ്ടു തവണയായി എല്‍ഡിഎഫ് കൈവശം വെച്ചിരുന്ന സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു.

ഐഎന്റ്റിയുസി നേതാവും ഹാര്‍ബര്‍ വാര്‍ഡിലെ മുന്‍ കൗണ്‍സിലറുമായ കെ.എച് സുധീര്‍ഖാനാണ്
83 വോട്ടുകള്‍ക്ക് വിജയിച്ചത്.എല്‍.ഡി.എഫ് 2819 വോട്ടു നേടി രണ്ടാം സ്ഥാനത്തായപ്പോള്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ഇതോടെ നഗരസഭയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ എണ്ണം ഇരുപതായി.

എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.സിപിഐഎം സ്ഥാനാര്‍ഥി സി.ബി.രാജീവ് 221 വോട്ടുകള്‍ക്കാണ് വിജയിച്ചത്.15 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 9 വാര്‍ഡുകള്‍ നേടിയ യുഡിഎഫ് ഭരണം നേടിയിരുന്നു.മലപ്പുറം മുത്തേടം പഞ്ചായത്തിലെ പായിംപാടം ഏഴാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം.യു ഡി എഫ് സ്ഥാനാര്‍ത്ഥി കൊരമ്പയില്‍ സുബൈദയാണ് 222 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button