BlogKeralaNews

‘അന്‍വര്‍ തുടരും’ ; പി വി അന്‍വറിനായി നിലമ്പൂരില്‍ പോസ്റ്ററുകള്‍

യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെ നിലമ്പൂരില്‍ പിവി അന്‍വറിനായി പോസ്റ്ററുകള്‍. പി വി അന്‍വര്‍ ‘തുടരും’ എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍. ടിഎംസി വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെയും ചുങ്കത്തറ കൂട്ടായ്മയുടെയും പേരിലാണ് പോസ്റ്ററുകള്‍. പി വി അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന ചര്‍ച്ചകള്‍ക്കിടയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

മലയോര ജനതയുടെ പ്രതീക്ഷ, നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും, ജനങ്ങള്‍ കൂടെയുണ്ട്, മലയോര ജനതയുടെ തോഴനെ നിലമ്പൂരിന്റെ മണ്ണിന് ആവശ്യമാണ്, പിവി അന്‍വര്‍ ഞങ്ങളുടെ കരളിന്റെ കഷ്ണം, അദ്ദേഹത്തെ വെയിലത്ത് നിര്‍ത്താന്‍ അനുവദിക്കില്ല തുടങ്ങിയ വാചകങ്ങളാണ് ഫ്‌ളക്‌സില്‍ ഉള്ളത്.

അതേസമയം, പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ പരസ്യ വിമര്‍ശനമുന്നയിച്ച പി വി അന്‍വറിനോടുള്ള സമീപനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത തുടരുകയാണ്. അന്‍വറിനോട് വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും പ്രഖ്യാപിച്ചതിന് പിന്നാലെ വിരുദ്ധ നിലപാടുമായി കെ സുധാകരന്‍ രംഗത്ത് എത്തിയതോടെയാണ് ഭിന്നത മറനീക്കിയത്. പി വി അന്‍വറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്താഗതി കോണ്‍ഗ്രസില്‍ ആര്‍ക്കുമില്ലെന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണവും സംസ്ഥാന നേതൃത്വത്തിന് നിലപാടിനോട് പൂര്‍ണ്ണമായും യോജിക്കുന്നതല്ല.

സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി എല്ലാം കൂടിയാലോചന നടത്തിയ ശേഷമാണ് അന്‍വറിനോട് വിട്ടുവീഴ്ച വേണ്ടെന്ന് സമീപനത്തിലേക്ക് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും എത്തിയത്. എന്നാല്‍ പൊതു സമീപനത്തിന് ഒപ്പം അല്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു കെ സുധാകരന്റെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button