International

ആശങ്കകൾക്കിടെ ആശ്വാസം ; മാർപാപ്പ നാളെ വിശ്വാസികളെ കാണും

ഫ്രാൻസിസ് മാർപാപ്പ നാളെ വിശ്വാസികളെ അഭിസംബോധന ചെയ്യും. ഫെബ്രുവരി 14ന് ശ്വാസതടസ്സം മൂലം റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് പൊതുജന മധ്യത്തിലെത്തുന്നത്.

ആഞ്ചലസ് പ്രാർത്ഥനകൾക്ക് ശേഷം റോമിലെ അഗോസ്റ്റിനോ ജെമെല്ലി ആശുപത്രിയിൽ നിന്ന് മാർപാപ്പ വിശ്വാസികളെ കാണാനും അനുഗ്രഹം നൽകാനും തയ്യാറെടുക്കുകയാണെന്നാണ് വത്തിക്കാൻ അറിയിച്ചിരിക്കുന്നത്.

ആശുപത്രിയിലായിരുന്നതിനാൽ കഴിഞ്ഞ അഞ്ച് ഞായറാഴ്ചകളിൽ അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നില്ല. 2013 മാർച്ചിൽ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായാണ് ഇത്രയധികം അഞ്ച് ആഴ്ച തുടർച്ചയായി അദ്ദേഹം ആഞ്ചലസ് പ്രാർത്ഥനകളിലടക്കം പങ്കെടുക്കാതിരിക്കുന്നത്.

ജെമെല്ലി ആശുപത്രിയിൽ നിന്ന് ഇതിന് മുൻപും മാർപാപ്പ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2021 ജൂലൈ 11 ന് വൻകുടൽ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയുടെ പത്താം നിലയിലെ തന്റെ ബാൽക്കണിയിൽ നിന്നാണ് അദ്ദേഹം ആഞ്ചലസ് പ്രാർത്ഥന ചൊല്ലിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button