ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച. റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയിലാണ് സംസ്‌കാരം. നാളെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പൊതുദര്‍ശനം നടക്കും. വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ നിര്‍ണായക യോഗത്തിന് ശേഷമാണ് സംസ്‌കാര തീയതി അറിയിച്ചിരിക്കുന്നത്.
പോപ്പിന്റെ മരണവിവരം ലോകത്തെ അറിയിച്ച കര്‍ദിനാള്‍ കെവിന്‍ ഫെരല്‍ ആകും സംസ്‌കാര ശ്രൂശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുക.വത്തിക്കാനില്‍ ഒന്‍പത് ദിവസത്തേക്ക് ദുഃഖാചരണമാണ്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഇന്നലെ നടന്ന പ്രത്യേക പ്രാര്‍ഥനയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ആയിരക്കണക്കിന് വിശ്വാസികളാണ് ഇപ്പോഴും സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലേക്ക് എത്തികൊണ്ടിരിക്കുന്നത്.
കല്ലറ അലങ്കരിക്കരുതെന്നും കല്ലറയ്ക്ക് പുറത്ത് ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്നു മാത്രമെ ആലേഖനം ചെയ്യാവൂ എന്നൂം പോപ്പിന്റെ മരണപത്രത്തില്‍ പരാമര്‍ശിക്കുന്നതായി വത്തിക്കാന്‍ അറിയിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്കുള്ള പണം പോപ്പ് ബസലിക്കയ്ക്ക് മൂന്‍കൂറായി കൈമാറിയിരുന്നു. 15 മുതല്‍ 20 ദിവസത്തിനുള്ളിലാകും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് സിസ്റ്റെന്‍ ചാപ്പലില്‍ നടക്കുക. അതീവ രഹസ്യമായിട്ടാകും 138 കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് ചേരുക.
ഷഹബാസ് കൊലക്കേസ്: പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി