News

ഏഴു ജില്ലകളിൽ വിധിയെഴുത്ത്; മികച്ച പോളിങ്, ഉച്ചയോടെ 50% ശതമാനത്തിലേക്ക്

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകൾ കനത്ത പോളിങ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. ഉച്ചയോടെ ആകെ പോളിങ് ശതമാനം 50 ശതമാനത്തോട് അടുത്തു. മലയോര മേഖലയിലടക്കം കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി. 11168 വാർഡുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ്.

കാലിന് പരിക്ക് പറ്റി ചികിത്സയിലായിരുന്നിട്ടും മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ വോക്കറിൽ എത്തി വോട്ട് രേഖപ്പെടുത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത്‌ പറവൂർ ഗവ. ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലാണ് ജി സുധാകരൻ വോട്ട് രേഖപെടുത്തിയത്. കഴിഞ്ഞ 22 ന്ന് വീട്ടിലെ കുളിമുറിയിൽ വീണ് അദ്ദേഹത്തിന്റെ കാലിൽ പൊട്ടൽ ഉണ്ടായത്. പിന്നീട് പൂർണ വിശ്രമത്തിൽ ആയിരുന്നു. ശബരിമല സ്വർണകൊള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ LDF ന്ന് തിരിച്ചടിയാകില്ലെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ജി സുധാകരൻ പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ദിലീപും കാവ്യാ മാധവനും വോട്ട് രേഖപ്പെടുത്തി. ആലുവ സെന്‍റ് ഫ്രാൻസിസ് എൽ പി സ്കൂളിലെ ബൂത്തിലാണ് ഇരുവരും എത്തിയത്. മാധ്യമങ്ങൾ പ്രതികരണത്തിനു ശ്രമിച്ചെങ്കിലും ദിലീപ് ഒന്നും മിണ്ടാതെ മടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button