Kerala

ജനങ്ങളോട് പോലീസ് നല്ലരീതിയില്‍ പെരുമാറണം: ഡിജിപി

പൊലീസ് മര്‍ദനം ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. പൊലീസ് സേനയില്‍ അച്ചടക്കം പ്രധാനമാണ്. പൊലീസ് സ്റ്റേഷനുകള്‍ ജനങ്ങള്‍ക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണം. ഉദ്യോഗസ്ഥര്‍ ജനങ്ങളോട് നല്ല രീതിയില്‍ പെരുമാറണമെന്നും റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു

കേരളാ പൊലീസ് നല്ല സേനയാണ്. അച്ചടക്കം ഉറപ്പാക്കി പോലീസ് മുന്നോട്ട് പോകുന്നു. 450 പോലീസ് സ്റ്റേഷനുകളില്‍ ഭൂരിപക്ഷവും നന്നായി പ്രവര്‍ത്തിക്കുന്നു. ചിലയിടത്തു ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുന്നുണ്ട്. പൊലീസ് മര്‍ദ്ദനം വ്യാപകമല്ല. വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. പൊലീസ് സ്റ്റേഷനുകള്‍ ജനങ്ങള്‍ക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണമെന്ന് ഡിജിപി പറഞ്ഞു. എല്ലാം സ്റ്റേഷനില്‍ സിസിടിവികള്‍ പ്രവര്‍ത്തിക്കണം. ഒരു സിസിടിവി കേടായാലും ഉടനെ റിപ്പയര്‍ ചെയ്യണമെന്നും അദേഹം പറഞ്ഞു.

രാജ്യത്തെ വെല്ലുവിളികള്‍ എല്ലാം കേരളത്തില്‍ ഉണ്ട്. ഇന്റാലിജിന്‍സ് വിവരപ്രകാരം പൊലീസ് മുന്‍കൂട്ടി നടപടി എടുക്കുന്നുണ്ട്. മാവോ പ്രശ്‌നം കേരളം നന്നായി നേരിട്ടു. ഭീകരവാദ നീക്കങ്ങള്‍ കേരളം ജാഗ്രതയോടെ ഇപ്പോഴും നേരിടുന്നുണ്ടെന്നും ഡിജിപി പറഞ്ഞു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നല്ല ശൈലി സ്വന്തമായി ഉണ്ട്. അവര്‍ കാഴ്ച പാടുള്ള മഹാന്മാരാണ്. നരേന്ദ്ര മോദിക്കും പിണറായി വിജയനും ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button