ഷൈനിയുടെ ഫോൺ എവിടെ? കേസിൽ നിർണായക തെളിവ് അന്വേഷിച്ച് പൊലീസ്

ഏറ്റുമാനൂരിൽ മക്കളെയും കൂട്ടി ആത്മഹത്യാ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ അന്വേഷിച്ച് പൊലീസ്. കേസിൽ നിർണായകമായ തെളിവാണ് ഷൈനിയുടെ ഫോൺ. ഷൈനിയേ മരിക്കുന്നതിന്റെ തലേന്ന് ഫോൺ വിളിച്ചെന്നായിരുന്നു ഭർത്താവ് നോബി ലൂക്കോസിന്റെ മൊഴി. ഈ ഫോൺ വിളിയിലെ ചില സംസാരമാണ് ആത്മഹത്യക്ക് പ്രകോപനം എന്നാണ് പൊലീസിന്റെ നിഗമനം.
ഷൈനി ട്രെയിന് മുന്നിൽ ചാടിയ റെയിൽ വേ ട്രാക്കിൽ നടത്തിയ പരിശോധനയിൽ ഫോൺ കണ്ടെത്തിയില്ല. വീട്ടിൽ നടത്തിയ പരിശോധനയിലും ഫോൺ കിട്ടിയില്ല .മാതാപിതാക്കളോട് ആവശ്യപ്പെട്ടപ്പോൾ ഫോൺ എവിടെ എന്നറിയില്ല എന്നായിരുന്നു മറുപടി. നിലവിൽ ഷൈനിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
അതേസമയം ഷൈനിയുടെ മാതാപിതാക്കളുടെ മൊഴിയിൽ തൃപ്തിയില്ലാതെ പൊലീസ്. ഷൈനിയുടെ അച്ഛനും അമ്മയും ആദ്യഘട്ടത്തിൽ നൽകിയ മൊഴികൾ പൂർണമായും മുഖവിലക്കെടുക്കത്തെ പൊലീസ്. സ്വന്തം വീട്ടിൽ നിന്നും ഷൈനി മാനസിക സമ്മർദ്ദം അനുഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ഷൈനിയുടെ അച്ഛൻ കുര്യാക്കോസിന്റെയും അമ്മ മോളിയുടെയും മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും.




