Kerala

പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന

പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന. ലഹരി വ്യാപനം കൂടുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പരിശോധന. റൂറല്‍ എസ് പി സുദര്‍ശന്റെ നേതൃത്വത്തില്‍ ആണ് പരിശോധന. ഭായി കോളനിയിലും പരിസരപ്രദേശങ്ങളിലും ആണ് പരിശോധന നടന്നത്. ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങള്‍, ലോഡ്ജുകള്‍, മാര്‍ക്കറ്റ്, ബസുകളില്‍ പോലും പരിശോധന നടത്തി.

പരിശോധനയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലോഡ്ജുകളില്‍ നടന്ന പരിശോധനയില്‍ രേഖകളില്ലാതെ താമസിച്ച മൂന്ന് സത്രീകളെ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ് സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടന്നത്. നൂറിലേറെ ഉദ്യോഗസ്ഥര്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവരും പരിശോധനയില്‍ പങ്കാളികളായി.

അതേസമയം പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. കഴിഞ്ഞ ദിവസം കണ്ടത്തറ മഹല്ല് മുസ്ലീം ജമാ അത്ത് പ്രതിഷേധവുമായി രംഗത്തെത്തി. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കോളനിയുടെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡ് പോലീസ് നീക്കം ചെയ്തതിലും പ്രതിഷേധക്കാര്‍ക്കെതിരെ കളളക്കേസുകള്‍ ചമയ്ക്കുന്നുവെന്ന് ആരോപിച്ചുമായിരുന്നു പ്രതിഷേധം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button