എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിൽ ഗർഭിണിക്ക് പൊലീസ് മർദ്ദനം

എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിൽ ഗർഭിണിക്ക് പൊലീസ് മർദ്ദനം. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വച്ചാണ് മർദ്ദനത്തിന് ഇരയായത്. ഗർഭിണിയായിരുന്ന സമയത്താണ് പോലീസിൽ നിന്നും മർദ്ദനമേറ്റത്. പൊലീസ് യുവതിയുടെ മുഖത്തടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്. നോർത്ത് പൊലീസ് സ്റ്റേഷൻ സി ഐ ആയിരുന്ന പ്രതാപചന്ദ്രൻ സ്ത്രീയുടെ മുഖത്തടിച്ചത്.
2024 ജൂണിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ ഭാര്യയെ അന്നത്തെ എറണാകുളം നോർത്ത് എസ്.എച്ച്.ഒ സ്റ്റേഷനുള്ളിൽ വെച്ച് നെഞ്ചിൽ പിടിച്ച് തള്ളുന്നതും മുഖത്തടിക്കുന്നതുമാണ് ദൃശ്യങ്ങൾ. ഈസമയം യുവതി ഗർഭിണിയായിരുന്നു. 2024 ജൂൺ 20ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് കോടതി ഉത്തരവിലൂടെ ഇപ്പോൾ പുറത്തുവന്നത്.
ഹൈകോടതി നിർദേശപ്രകാരമാണ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരാതിക്കാരിക്ക് ലഭിച്ചത്. പൊലീസ് പൊതുസ്ഥലത്ത് വെച്ച് രണ്ടുപേരെ മർദിക്കുന്നത് യുവതിയുടെ ഭർത്താവ് ഫോണിൽ പകർത്തിയിരുന്നു. മഫ്തിയിലെത്തിയ പൊലീസ് ദൃശ്യങ്ങൾ പകർത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പിന്നാലെയാണ് യുവാവിന്‍റെ ഭാര്യ യുവാവിന്‍റെ ഭാര്യ സ്റ്റേഷനിലെത്തിയത്. ഭർത്താവിനെ അനാവശ്യമായി കസ്റ്റഡിയിലെടുത്തതാണെന്ന് പറഞ്ഞ് ബഹളം വെച്ച യുവതിയെ എസ്.ഐ പ്രതാപചന്ദ്രൻ മർദിക്കുകയായിരുന്നു. യുവതിയുടെ നെഞ്ചിൽ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാനാകും. സംഭവം നടക്കുമ്പോൾ വനിത പൊലീസുകാർ ഉൾപ്പെടെ സമീപത്തുണ്ടായിരുന്നു. നിലവിൽ അരൂർ സ്റ്റേഷനിലാണ് പ്രതാപ ചന്ദ്രൻ ജോലി ചെയ്യുന്നത്. ഒരു വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ദൃശ്യങ്ങൾ ലഭിച്ചതെന്ന് പരാതിക്കാരി പറയുന്നു.
