പി.എം. ശ്രീ വിവാദം അവസാനിച്ചു; ഫണ്ടിനെ കുറിച്ച് വിവരമില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

പി എം ശ്രീ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിച്ചുവെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫണ്ടിന്റെ കാര്യത്തില്‍ ഒരു വിവരവും കിട്ടിയിട്ടില്ല. മന്ത്രിസഭാ ഉപസമിതി യോഗതീയതി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.
എസ്എസ്‌കെ ഫണ്ടുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ല. ഉപസമിതി പരിശോധിക്കും. നിലവില്‍ ഉപസമിതി നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടില്ല. നേതാക്കന്മാരുടെ പരാമര്‍ശത്തില്‍, എല്ലാം അവസാനിച്ചു. കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാന്‍ ശ്രമിക്കണ്ട. ചട്ടിയും കലവും ആകുമ്പോ തട്ടിയും മുട്ടിയും ഇരിക്കും. അതൊക്കെ എല്ലായിടത്തും ഉണ്ടാവുന്നത് അല്ലേ. പി എം ശ്രീ വിവാദം എല്ലാം അവസാനിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിക്കെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഖേദ പ്രകടനവുമായി എഐവൈഎഫ് ഇന്നലെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോന്‍ ഇന്നലെ പറഞ്ഞത്. ചൂണ്ടിക്കാണിച്ചത് മന്ത്രിയുടെ ജാഗ്രതക്കുറവാണെന്നും എഐഎസ്എഫും എഐവൈഎഫും കൈകൊണ്ട നിലപാടുകള്‍ തികച്ചും ആശയപരം മാത്രമാണെന്നും ടിടി ജിസ്മോന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു.
സിപിഐ മന്ത്രിമാര്‍ക്കെതിരേയും എഐവൈഎഫ്, എഐഎസ്എഫ് എന്നീ സംഘടനകളുടെ സമരത്തിനുമെതിരെ മന്ത്രി ശിവന്‍ കുട്ടി രം?ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുള്ള ടിടി ജിസ്‌മോന്റെ പ്രസ്താവന വന്നത്.



