ചതയ ദിനത്തിൽ ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ച് മലയാളത്തിൽ കുറിപ്പ് പങ്കിട്ട് പ്രധാനമന്ത്രി

ചതയ ദിനത്തിൽ ശ്രീനാരായണ ഗുരുദേവനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം ഏക്സിലൂടെ ഗുരുവിനെ അനുസ്മരിച്ച് കുറിപ്പ് പങ്കിട്ടു. മലയാളത്തിലുള്ള കുറിപ്പാണ് പ്രധാനമന്ത്രി പങ്കിട്ടത്.
ഗുരുവിന്റെ ജന്മ വാർഷികത്തിൽ സാമൂഹിക, ആത്മീയ മേഖലകളിൽ അദ്ദേഹം ചെലുത്തിയ സ്വാധീനത്തേയും കാഴ്ചപ്പാടുകളേയും അനുസ്മരിക്കുന്നു. സമത്വം, കാരുണ്യം, സാർവത്രിക സാഹോദര്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉപദേശങ്ങൾ എല്ലായിടത്തും പ്രതിധ്വനിക്കുന്നതായും മോദി കുറിച്ചു.
പ്രധാനമന്ത്രിയുടെ അനുസ്മരണ കുറിപ്പ്
ശ്രീനാരായണഗുരുവിന്റെ ജന്മവാർഷികത്തിൽ, നമ്മുടെ സാമൂഹ്യ – ആത്മീയ മേഖലകളിലെ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളെയും അദ്ദേഹം ചെലുത്തിയ സ്വാധീനത്തെയും നാം അനുസ്മരിക്കുന്നു. സമത്വം, കാരുണ്യം, സാർവത്രിക സാഹോദര്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉപദേശങ്ങൾ എല്ലായിടത്തും പ്രതിധ്വനിക്കുകയാണ്. സാമൂഹ്യ പരിഷ്കരണത്തിനും തുടർവിദ്യാഭ്യാസത്തിനുമുള്ള അദ്ദേഹത്തിന്റെ ആഹ്വാനം തലമുറകളെ പ്രചോദിപ്പിക്കുന്നതാണ്.