ആക്‌സിയം 4 ദൗത്യം; ശുഭാംശു ശുക്ലയെയും സംഘത്തെയും സ്വാഗതം ചെയ്‌ത്‌ പ്രധാനമന്ത്രി

0

ബഹിരാകാശ രംഗത്ത് പുതു ചരിത്രം കുറിച്ച് ഇന്ത്യൻ സഞ്ചാരി ശുഭാംശു ശുക്ല. പതിനെട്ട് ദിവസത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കി ആക്സിയം 4 സംഘം ഭൂമിയിൽ തിരികെ എത്തി. ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയെ രാജ്യത്തോടൊപ്പം ഞാനും സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.

അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ച ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി എന്ന നിലയില്‍, തന്റെ അര്‍പ്പണബോധം, ധീരത, മുന്നേറ്റ മനോഭാവം എന്നിവയിലൂടെ അദ്ദേഹം കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പ്രചോദനമായി. ഇത് നമ്മുടെ സ്വന്തം മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗന്‍യാനിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണെന്നും അദ്ദേഹം എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.

ശുഭാംശു ശുക്ല ഉൾപ്പെട്ട സംഘത്തെയും വഹിച്ചുള്ള ഡ്രാഗൺ പേടകം കാലിഫോർണിയക്ക്‌ അടുത്ത് സാൻഡിയാഗോ തീരത്താണ് സ്പ്ലാഷ്ഡൗൺ ചെയ്തത് .ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന അഭിമാന നേട്ടവുമായാണ് ശുഭാംശുവിന്റെ മടക്കം.

LEAVE A REPLY

Please enter your comment!
Please enter your name here