Kerala

വിമാനാപകടം: വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് അഹമ്മദാബാദ് പൊലീസ്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയുൾപ്പടെയുള്ള 242 പേരാണ് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ രഞ്ജിത ഗോപകുമാരൻ നായരെന്ന മലയാളി നേഴ്സും ഉൾപ്പെട്ടിട്ടുണ്ട്.

വിമാനത്താവളത്തില്‍ നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. യാത്രക്കാരും പൈലറ്റും ജീവനക്കാരും അടക്കം മുഴുവന്‍ പേരും മരിച്ചതായാണ് അഹമ്മദാബാദ് പൊലീസ് അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button