Blog

രാഹുൽ ഗാന്ധിക്ക് പ്രാദേശിക നേതാവിന്റെ ധാരണ പോലുമില്ല; കോൺഗ്രസ് ബിജെപിയുടെ ‘ബി ടീം’ എന്ന് പിണറായി വിജയൻ

കൊച്ചി: കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി സിപിഎമ്മിനെതിരെ ഉയർത്തിയ ഡീൽ ആരോപണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഒരു അഖിലേന്ത്യ നേതാവ് ആണെന്നും പക്ഷേ ഒരു പ്രാദേശിക നേതാവിൻ്റെ ധാരണ പോലും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ടാലും കൊണ്ടാലും പഠിക്കില്ല. ഒരു ആരോപണവും നേരെ ചൊവ്വെ മനസ്സിലാക്കില്ല. എത്ര മാത്രം അധഃപതനം ഉണ്ടാകുന്നതെന്ന് മനസിലാക്കാൻ കഴിയുന്നില്ലെന്നും മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു.

കെജ്‍രിവാളിൻ്റെ അറസ്റ്റ് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയാണ്. പിന്നെ എന്തുണ്ടായി. കെജ്‍രിവാൾ കുറ്റവിമുക്തനായി. എഎപിക്കെതിരെ ശക്തമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഇത് ബിജെപിയെ സഹായിച്ചു. ഡൽഹിയിൽ കോൺഗ്രസ് ബിജെപിയുടെ ബി ടീം ആയി. ഹരിയാനയിലും ഇത് തന്നെ ആവർത്തിച്ചു. ബിജെപി നേരിടാൻ രാജ്യത്ത് ബിജെപി ഇതര കൂട്ടായ്മ ഉണ്ടാകണം. പക്ഷേ ഹരിയാനയിൽ എന്ത് സംഭവിച്ചു. അവിടെയും ബി പാർട്ടിയായത് കോൺ​ഗ്രസ് ആണ്. രാഹുൽ ഗാന്ധി ആണ്. സിപിഎം എന്നും അതിശക്തമായ നിലപാടാണ് ബിജെപിക്കെതിരെ സ്വീകരിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.

പത്ത് വർഷം വാഗ്ദാനങ്ങളുടെ രാഷ്ട്രീയം അല്ല. നടപ്പിലാക്കിയ പദ്ധതികളാണ് കൺമുന്നിൽ. അടുത്ത തലമുറ നാട്ടിൽ സന്തോഷകരമായ ജീവിതം നയിക്കേണ്ടതുണ്ട്. അത് മുന്നിൽ കണ്ടാണ് പല പദ്ധതികളും ആസൂത്രണം ചെയ്യുന്നത്. 2016 വരെ സംസ്ഥാനത്തിൻ്റെ അനുഭവം മാറി മാറി മുന്നണികൾ ഭരിക്കുന്നത് ആയിരുന്നു. അത് നാടിൻ്റെ പുരോഗതിയുടെ താളം തെറ്റിച്ചു. നഗര വികസനത്തിന് നയം രൂപീകരിക്കാൻ കമ്മീഷനെ നിയോഗിച്ചത് കേരളത്തിൽ ആണ്. കൊച്ചി വിവിധ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ ഈ ആസൂത്രണം കൊണ്ടാണ്. കൊച്ചി മെട്രോ കാക്കനാട് പാത നഗര ഗതാഗതത്തിന് പുതിയ ദിശ നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button