ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ആവശ്യപ്പെട്ട് ഫോണ്‍കോള്‍ വന്ന സംഭവം: കേസെടുത്ത് പൊലീസ്

0

കൊച്ചി: പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് ഐഎന്‍എസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം. കൊച്ചി നാവിക സേനയുടെ ആസ്ഥാനത്തെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച് ഐഎന്‍എസ് വിക്രാന്തിന്റെ ഇപ്പോഴത്തെ ലൊക്കേഷന്‍ എവിടെയാണെന്ന് അന്വേഷിച്ചു.

വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ഫോണ്‍ കോള്‍ വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും രാഘവനെന്നാണ് പേരെന്നും വിളിച്ചയാള്‍ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് നാവിക സേന ഹാര്‍ബര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here