പെരിയ ഇരട്ടക്കൊലക്കേസ്; സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു

0

പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹെെക്കോടതി മരവിപ്പിച്ചു. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, ഭാസ്കരൻ വെളുത്തോളി, രാഘവൻ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് മരവിപ്പിച്ചത്.

അഞ്ച് വർഷം വീതം തടവുശിക്ഷ ലഭിച്ച നാല് സിപിഐഎം നേതാക്കൾ നൽകിയ അപ്പീലുകളാണ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീലുകൾ പരിഗണിച്ചത്. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും തടഞ്ഞില്ല എന്നതിനുള്ള അഞ്ചുവർഷം തടവ് ശിക്ഷ ചോദ്യം ചെയ്ത് നൽകിയ അപ്പീലാണ് പരിഗണനയ്ക്ക് എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here