ലീവ് സറണ്ടർ പാസാക്കാം, പണം അടുത്ത സർക്കാർ തരും; ജീവനക്കാർക്ക് ഇരുട്ടടിയുമായി കെ.എൻ ബാലഗോപാൽ

0

തിരുവനന്തപുരം: സർക്കാർ ജീവനക്കാരന് വീണ്ടും പണികൊടുത്ത് പിണറായി സർക്കാർ. 2024- 25 ലെ ലീവ് സറണ്ടർ അനുവദിച്ചെന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബാലഗോപാൽ. പക്ഷേ, പിഎഫിൽ ലയിപ്പിക്കുന്ന പണം പിൻവലിക്കാൻ സാധിക്കുന്നത് 2028 മാർച്ച് 31 ലും.

ലീവ് സറണ്ടർ പാസാക്കും, പണം അടുത്ത സർക്കാർ തരും എന്ന പതിവ് രീതിയാണ് മുൻ വർഷത്തെ പോലെ ഇത്തവണയും പയറ്റിയിരിക്കുന്നത്. ലീവ് സറണ്ടറിന് അപേക്ഷിച്ചാൽ അനുവദിക്കും. തുക പിഎഫിൽ ലയിപ്പിക്കും. പണം കിട്ടുന്നത് അടുത്ത സർക്കാരിൻ്റെ കാലത്തും .

ഒരു മാസത്തെ ശമ്പളമാണ് ലീവ് സറണ്ടറായി ലഭിക്കുക. പി.എഫിൽ ലയിപ്പിക്കുന്ന ലീവ് സറണ്ടറിന് ജീവനക്കാരൻ വരുമാന നികുതിയും അടയ്ക്കണം. ഫലത്തിൽ എന്നോ കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന പണത്തിന് ഈ വർഷം നികുതി അടയ്ക്കേണ്ട അവസ്ഥ. തുടർച്ചയായി 5 വർഷമാണ് ലീവ് സറണ്ടറിൽ സർക്കാർ ഈ വക ഉഡായിപ്പ് കാണിക്കുന്നത്.

5 മാസത്തെ ശമ്പളം ഇതുവഴി ജീവനക്കാരന് നഷ്ടപ്പെടുകയും ചെയ്തു. താഴ്ന്ന വിഭാഗം ജീവനക്കാരായ ഓഫിസ് അറ്റൻഡൻ്റിനും പേഴ്സണൽ സ്റ്റാഫിലെ കുക്കിനും ഓഫിസ് അറ്റൻഡൻ്റിനും ലീവ് സറണ്ടർ പണമായി ലഭിക്കും. ലീവ് സറണ്ടർ പാസാക്കും , പണം അടുത്ത സർക്കാർ തരും എന്ന ബാലഗോപാലിൻ്റെ ഉത്തരവിനെ കെ – ലീവ് സറണ്ടർ ഉത്തരവ് എന്നാണ് ജീവനക്കാർ വിശേഷിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here