ബസിൽ വെച്ച് പൂച്ച കരഞ്ഞതിന് യാത്രക്കാരന് കണ്ടക്ടറുടെ ക്രൂരമർദനം

0

ബസിൽ പൂച്ചയുമായി കയറിയ യാത്രക്കാരന് കണ്ടക്ടറുടെ ക്രൂരമർദനം. ബെംഗളൂരുവിലെ സാറ്റലൈറ്റ് – പീനിയ ബിഎംടിസി ബസിലെ മഞ്ജുനാഥ് എന്ന യാത്രാക്കാരനാണ് സംഭവത്തിൽ മർദനമേറ്റത്. പൂച്ചയെ പെട്ടിയിലാക്കിയ നിലയിലായിരുന്നു മഞ്ജുനാഥ് ബസിൽ കയറ്റിയത്. പൂച്ച ബസിൽ വെച്ച് കരഞ്ഞതോടെ കണ്ടക്ടർ ഇടപെടുകയായിരുന്നു. ഇതേത്തുടർന്ന് പൂച്ചയെ കളയണം അല്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങണമെന്ന് കണ്ടക്ടർ മഞ്ജുനാഥിനോട് ആവശ്യപ്പെട്ടു. തുടർന്ന് മർദനത്തിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here