ശബരിമലയിലെ പഞ്ചലോഹ വിഗ്രഹം: സ്വകാര്യ പണ പിരിവില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

ശബരിമലയില്‍ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹത്തിനായുള്ള സ്വകാര്യ വ്യക്തിയുടെ പണ പിരിവില്‍ കേസ് എടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്കാണ് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. പമ്പ പൊലീസിന് കേസ് രജിസ്റ്റര്‍ ചെയ്യാം.
പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാന്‍ തമിഴ്‌നാട് സ്വദേശിക്ക് അനുമതി നല്‍കിയ ഫയലുകളും കോടതി ആവശ്യപ്പെട്ടു. കോടതിക്ക് മുന്‍പാകെ തമിഴ്‌നാട് സ്വദേശിഹാജരാവണം. നോട്ടീസ് അയച്ചിട്ടുണ്ട് ഇയാള്‍ മറുപടി നല്‍കിയില്ലെന്നും കോടതി. വിഗ്രഹത്തിന്റെ പേരില്‍ ഇയാള്‍ ഇതുവരെ എത്ര രൂപ പിരിച്ചെന്ന് പൊലീസ് കണ്ടെത്തണം. ഗണ്യമായ തുക സ്വകാര്യ വ്യക്തി പ്രചരിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായി ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ടിലെ തുക സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് പിന്‍വലിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.
അതേസമയം, ശബരമലയില്‍ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാന്‍ സ്വകാര്യ വ്യക്തിയ്ക്ക് അനുമതി നല്‍കിയ സംഭവം ഗൗരവകരമെന്ന് ഹൈക്കോടതി നേരെത്തെ ചൂണ്ടിക്കാട്ടിയിരുന്നു. തന്ത്രിയുടെ അനുമതി ഉണ്ടായിരുന്നോയെന്നും കോടതി ചോദിച്ചു.