പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവച്ച ഹൈക്കോടതി ഉത്തരവ്; ദേശീയപാത അതോറിറ്റി സുപ്രീംകോടതിയില്‍

പാലിയേക്കര ടോള്‍ പിരിവ് നാലാഴ്ചത്തേത്ത് നിര്‍ത്തിവച്ച ഹൈക്കോടതി ഉത്തരവിന് എതിരെ ദേശീയപാത അതോറിറ്റി സുപ്രീംകോടതിയില്‍. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്.
അടിപ്പാതാ നിര്‍മാണത്തെ തുടര്‍ന്ന് മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയില്‍ രൂപപ്പെട്ട മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിലായിരുന്നു ഹൈക്കോടതി നടപടി. ഉത്തരവ് അടിയന്തരമായി നടപ്പാക്കുമെന്ന് ടോള്‍ പ്ലാസ അധികൃതരും ഹൈക്കോടതിവിധി ജനങ്ങളുടെ വിജയമെന്ന് ഹര്‍ജിക്കാരന്‍ ഷാജി കോടന്‍കണ്ടത്തും പ്രതികരിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ സാധ്യത ഉള്ളതിനാല്‍ ഷാജി കോടങ്കണ്ടത് തടസഹര്‍ജി ഫയല്‍ ചെയ്തിരുന്നു.