Blog

ഇൻസ്റ്റഗ്രാം റീൽസിനെച്ചൊല്ലി തർക്കം; പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയർമാരുടെ ക്രൂരമർദ്ദനം, തോളെല്ലിന് പരിക്ക്

പാലക്കാട്: ഇൻസ്റ്റഗ്രാം റീൽസിനെച്ചൊല്ലി തർക്കത്തെതുടര്‍ന്ന് പാലക്കാട് ചാലിശ്ശേരി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യർഥികളുടെ ക്രൂരമർദ്ദനം. മര്‍ദനത്തിൽ തോളെല്ലിന് പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷമ്മാസിനും (15) സുഹൃത്തുക്കള്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഷമ്മാസിന്‍റെ തോളെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും കൈ ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു.

​കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.15ഓടെയാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് പള്ളിയിൽ പോയി മടങ്ങുകയായിരുന്ന ഷമ്മാസിനെയും സുഹൃത്തുക്കളെയും സീനിയർ വിദ്യാർത്ഥികളുടെ സംഘം തടഞ്ഞുനിർത്തുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ ഷമ്മാസും കൂട്ടുകാരും പോസ്റ്റ് ചെയ്ത റീൽസിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. മുൻകൂട്ടി പ്ലാൻ ചെയ്തതനുസരിച്ച് സംഘം ചേർന്ന് കാത്തുനിന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾ ഒമ്പതാം ക്ലാസുകാരെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ഷമ്മാസിനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് വിദ്യാർത്ഥികൾക്കും മർദ്ദനമേറ്റിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button