Blog

പാലക്കാട് ബിജെപി-സിപിഎം ‘ഡീൽ’ ആരോപണം; കോൺഗ്രസിനെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ;

തിരുവനന്തപുരം: പാലക്കാട് സിപിഎം ബിജെപി ഡീലെന്ന ആക്ഷേപം തള്ളി ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്.. ജനങ്ങളെ വിഡ്ഢിയാക്കുന്ന ആരോപണമാണ് വിഡി സതീശനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഉന്നയിക്കുന്നത്.പാലക്കാട് ശോഭ സുരേന്ദ്രൻ ശക്തമായ മത്സരം കാഴ്ച്ച വെക്കുന്നു.ബിജെപി ജയിക്കും എന്ന പേടി ആണ് കോൺഗ്രസിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പാലക്കാട് എതിരാളി ബി ജെ പി തന്നെയാണെന്നും 10 സീറ്റ് സീറ്റ് എന്നത് ബി ജെ പി സിപിഎം ധാരണ ആണെന്നും വിഡി സതീശന്‍ ആവര്‍ത്തിച്ചു.അവർക്കിടയിൽ തന്നെ ആളുകൾ ഉണ്ട് വിളിച്ചു അറിയിക്കാൻ.ഈ തെരഞ്ഞെടുപ്പിൽ അതൊക്കെ പൊളിച്ചു അടുക്കും.പാലക്കാട്‌ മാത്രം അല്ല വേറെ പല സീറ്റുകളിലും ധാരണ ഉണ്ട്.സിപിഎം പാലക്കാട്‌ പരിതാപകരമായ മൂന്നാം സ്ഥാനത്താണ്.എന്തായാലും അവർ ജയിക്കില്ല.അപ്പൊ ഞങൾക്ക് കിട്ടുന്ന ഒരു സീറ്റിന്റെ എണ്ണം കുറക്കാൻ ആണ് ഡീൽ.അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button