
പഞ്ചാബിലെ ഗുരുദാസ്പൂരിൽ അനധികൃതമായി രാജ്യാന്തര അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ പാക്കിസ്ഥാൻ സ്വദേശിയായ യുവാവ് അറസ്റ്റിൽ. ഹുസ്നൈൻ (24) എന്നയാളെ പഞ്ചാബ്പൊലീസാണ് പിടികൂടിയത്. ഇയാളിൽനിന്നും പാക്കിസ്ഥാന്റെ ദേശീയ തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് ഹുസ്നൈൻ അതിർത്തി കടക്കാൻ ശ്രമിച്ചതെന്നാണ് വിവരം.
40 രൂപയ്ക്ക് തുല്യമായ പാക്കിസ്ഥാൻ കറൻസിയും ഹുസ്നൈന്റെ കൈവശമുണ്ടായിരുന്നു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും രാജ്യാന്തര അതിർത്തിക്ക് സമീപം അലഞ്ഞുനടക്കുകയായിരുന്നുവെന്നും പഞ്ചാബ് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അനധികൃതമായാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നതെന്നും ഇതുവരെ തീവ്രവാദ ബന്ധമൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.




