
18 സൈനിക താവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് സമ്മതിച്ച് പാകിസ്ഥാൻ. ഇന്ത്യ വെളിപ്പെടുത്തിയതിനെക്കാൾ കൂടുതൽ പാക് സേന താവളങ്ങൾ തകർന്നുവെന്നാണ് അറ്റകുറ്റപണിക്കായി പാകിസ്ഥാൻ തയ്യാറാക്കിയ റിപ്പോർട്ടിലെ വെളിപ്പെടുത്തൽ. പെഷാവർ, സിന്ധിലെ ഹൈദരാബാദ്, അറ്റോക് എന്നീ താവളങ്ങൾ പട്ടികയിലുക്ഷപ്പെട്ടിട്ടുണ്ട്. നേരത്തെ ഇന്ത്യ പാകിസ്ഥാന്റെ 11 സേനാ കേന്ദ്രങ്ങളും 2 വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തുവെന്നാണ് അറിയിച്ചിരുന്നത്.
അതേ സമയം, വിവാദങ്ങള്‍ക്കിടെ ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യൻ സേനക്കും നഷ്ടങ്ങളുണ്ടായെന്നാവര്‍ത്തിക്കുകയാണ് സംയുക്ത സൈനിക മേധാവി. ഇന്ത്യയുടെ വിമാനങ്ങള്‍ വീണോ എന്നതിലടക്കം രാഷ്ട്രീയ വിവാദം ശക്തമാകുമ്പോഴാണ്, പങ്കെടുക്കുന്ന പൊതു പരിപാടികളില്‍ സേനകള്‍ക്കും തിരിച്ചടിയുണ്ടായെന്ന് ജനറല്‍ അനില്‍ ചൗഹാന് തുറന്ന് പറയുന്നത്. എന്നാല്‍ ആ തിരിച്ചടി മറികടന്നുവെന്നതിലാണ് ഇന്ത്യയുടെ വിജയം, ആണവ ബ്ലാക്ക് മെയിലിങ്ങടക്കം സ്ഥിരം തന്ത്രങ്ങള്‍ ഇനി വിലപ്പോവില്ലെന്നും അനില്‍ ചൗഹാന് മുന്നറിയിപ്പ് നല്കി.