Blog

സമാധാന ചർച്ചകൾ പരാജയപ്പെട്ടു; യുദ്ധഭീതിയിൽ പശ്ചിമേഷ്യ; പാകിസ്ഥാൻ എണ്ണക്കപ്പലുകൾ യാത്ര ഉപേക്ഷിച്ച് മടങ്ങി; മേഖലയിൽ അതീവ ജാഗ്രത

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാനിൽ വെച്ച് നടന്ന നിർണ്ണായകമായ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, പാകിസ്ഥാൻ്റെ പതാകയേന്തിയ എണ്ണക്കപ്പലുകൾ തിരിച്ചുപോയി. ഹോർമുസ് കടലിടുക്കിലൂടെ ഇറാനിലേക്ക് പോകാനിരുന്ന 2 കൂറ്റൻ എണ്ണക്കപ്പലുകളാണ് അവസാന നിമിഷം യാത്ര ഉപേക്ഷിച്ച് തിരിച്ചുപോയത്. രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസാനിക്കാനിരിക്കെ, മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്.

തിരിച്ചുപോയ ‘ഷാലമർ’ എന്ന കപ്പൽ പാകിസ്ഥാൻ നാഷണൽ ഷിപ്പിംഗ് കോർപ്പറേഷൻ്റേതാണ്. ഇറാഖിലേക്ക് പോകേണ്ടിയിരുന്ന ‘അജിയോസ് ഫനൂറിയോസ് 1 എന്ന കപ്പലും യാത്ര പാതിവഴിയിൽ നിർത്തി തിരിച്ചുപോയ രണ്ടാമത്തെ കപ്പൽ. അതേസമയം ‘മൊംബാസ ബി’ എന്ന മൂന്നാമത്തെ പാക് കപ്പൽ പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിച്ചതായും റിപ്പോർട്ടുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button