യുദ്ധവിമാനങ്ങളുമായി ആക്രമിച്ച് പാകിസ്താന്‍; തിരിച്ചടിച്ച് ഇന്ത്യ, മൂന്ന് യുദ്ധവിമാനങ്ങള്‍ വീഴ്ത്തി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്‍. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങള്‍ വീഴ്ത്തി ഇന്ത്യ. ഒരു F-16, രണ്ട് JF-17 വിമാനങ്ങളാണ് തകര്‍ത്തത്. അല്‍പ്പ സമയത്തിന് മുന്‍പ് ജമ്മു, ആര്‍എസ് പുര, ചാനി ഹിമന്ദ് മേഖലകളില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് നടപടി.
ജമ്മുവിലെയും പഞ്ചാബിലെയും സൈനികള്‍ താവളങ്ങള്‍ ലക്ഷ്യമിട്ട് മിസൈലുകള്‍കൊപ്പം ഡ്രോണ്‍കള്‍ കൂട്ടത്തോടെ അയക്കുയായിരുന്നു. ഒരു ഡ്രോണ്‍ ജമ്മു വിമാനത്താവളത്തിലും പതിച്ചുവെന്നാണ് വിവരം. 16 ഡ്രോണുകളാണ് ജമ്മു വിമാനത്താവളത്തിന് നേരെ പ്രയോഗിച്ചത് എന്നാണ് വിവരം. ജമ്മു സര്‍വകലാശാലയ്ക്ക് സമീപം ഡ്രോണുകള്‍ വെടിവച്ചിട്ടു.
അതിനിടെ, ജയ്സാല്‍മീറിലും സ്പോടനം ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അമൃസറിലും ബ്ലാക്ക് ഔട്ട്. കുപ്വാരയില്‍ ഷെല്ല് ആക്രമണവും, ഉധംപൂരില്‍ ഡ്രോണ്‍ ആക്രണവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രചൗരിയിലെ നിയന്ത്രണരേഖയില്‍ വെടിവെപ്പ്. പാകിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നാണ് പ്രകോപനം. പത്താന്‍കോട്ടിലെ വ്യോമതാവളത്തിന് തകരാറുകള്‍ ഇല്ല. പുഞ്ചില്‍ പാക് സൈന്യവും ഇന്ത്യന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍.
ശ്രീനഗര്‍ എയര്‍പോര്‍ട്ട് ഹൈ അലര്‍ട്ടിലാണ്. എയര്‍ ഡിഫന്‍സ് സിസ്റ്റം ആക്ടിവേറ്റ് ചെയ്തു. ശ്രീനഗര്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ എത്തിയതായും വിവരമുണ്ട്. ജലന്ധറിലും ജൈസാല്‍മീറിലും ഡ്രോണുകള്‍ വെടിവെച്ചിട്ടു. പൂഞ്ച്, താങ്ധര്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വെടിവയ്പ്പ്. പാക് അതിര്‍ത്തി ജില്ലകളില്‍ എല്ലാം ബ്ലാക് ഔട്ട്.
ലീഗിന് പൂര്‍ണ്ണ തൃപ്തി, പുതുതായി വന്നവര്‍ തെരഞ്ഞെടുപ്പ് വിദഗ്ദ്ധര്‍: പി കെ കുഞ്ഞാലികുട്ടി