KeralaNews

പഹൽഗാം ആക്രമണം; സംസ്ഥാനത്ത് പൊലീസ് പ്രത്യേക നിരീക്ഷണം എർപ്പെടുത്തും

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസ് പ്രത്യേക നിരീക്ഷണം എർപ്പെടുത്തും.ആരാധനാലയങ്ങളിലും ആൾക്കൂട്ടമുണ്ടാകുന്നിടത്തും പ്രത്യേക പരിശോധന നടത്താൻ ഡിജിപി നിർദേശം നൽകി. തൃശൂർ പൂരം ഉൾപ്പടെ ഉത്സവങ്ങൾ, പൊതുപരിപാടികൾ എന്നിവക്ക് പ്രത്യേക സുരക്ഷയൊരുക്കാനും തീരുമാനമായി .

മതപരമായ പരിപാടകൾക്കും രാഷ്ട്രീയ പരിപാടികൾക്കും പ്രത്യേക സുരക്ഷ പൊലീസ് നൽകും. തിരക്കുള്ള ഇടങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താനും പൊലീസ് നടപടികൾ സ്വീകരിക്കും.

ഇത് സംബന്ധിച്ച് ജില്ല പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകുകയും ഇവ കർശനമായി പാലിക്കണമെന്ന് അറിയിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button