Blog

ബിജെപിയിൽ ചിത്രം തെളിയുന്നു; പദ്മജ വേണു​ഗോപാൽ തൃശൂരിൽ മത്സരിക്കും, ശോഭാ സുരേന്ദ്രൻ പാലക്കാട് പോരിനിറങ്ങും

നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പദ്മജ വേണു​ഗോപാൽ മത്സരിക്കുമെന്ന് സൂചന. തൃശൂരിൽ മത്സരിക്കാൻ പദ്മജയോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ശോഭ സുരേന്ദ്രൻ പാലക്കാട്ടും മത്സരിക്കും. എന്നാൽ പാർട്ടിയിൽ നിന്ന് അങ്ങനെയൊരു നിർദേശം വന്നിട്ടില്ലെന്നും പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും പദ്മജ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നേരത്തെ, തിരുവനന്തപുരത്തെ വട്ടിയൂർക്കാവിൽ പദ്മജയെ മത്സരിപ്പിക്കുമെന്ന് സൂചന ലഭിച്ചിരുന്നു. ഇവിടെ കോൺ​ഗ്രസിൻ്റെ സ്ഥാനാർത്ഥിയായി കെ മുരളീധരനും രം​ഗത്തെത്തുമെന്ന് വാർത്തകളുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button