KeralaNews

വഖഫ് ഭേദ​ഗതി നിയമം; മതധ്രുവീകരണത്തിനുള്ള നീക്കത്തിന് സുപ്രീം കോടതി താത്കാലികമായി തടയിട്ടു: മന്ത്രി പി രാജീവ്

മുനമ്പം പ്രശ്നത്തിൽ പരിഹാരം കണ്ടെത്താനാണ് സംസ്ഥാനസർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പി രാജീവ്. പ്രശ്ന പരിഹാരത്തിനായി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്തും വർ​ഗീയ ധ്രുവീകരണത്തിന് ശ്രമം ഉണ്ടായി എന്നും. അതിപ്പോൾ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ് എന്നും മന്ത്രി പി രാജീവ് പറഞ്ഞു.

വഖഫ് ഭേദ​ഗതി നിയയമത്തിലൂടെ മതധ്രുവീകരണത്തിനുള്ള ഭരണഘടനാ വിരുദ്ധ നീക്കം താത്ക്കാലികമായി സുപ്രിംകോടതി തടയിട്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു. വഖഫ് ട്രിബ്യൂണലിലെ ജഡ്ജിയുടെ കാലാവധി. പുതിയ നിയമം വിഷയം കൂടുതൽ സങ്കീർണ്ണമാക്കിയെന്നും. പുതിയ ട്രൈബ്യൂണൽ നിയമനം സുപ്രിംകോടതി അന്തിമ തീരുമാനത്തിന് ശേഷം ആയിരിക്കും ഉണ്ടാകുക എന്നും മന്ത്രി പി രാജീവ് പറഞ്ഞു.

ഇ ഡി നടപടിയിൽ കെ സി വേണുഗോപാലിന്റെ പരാമർശത്തിനെതിരെയും മന്ത്രി പ്രതികരിച്ചു. ‘അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി അന്വേഷണത്തിലേക്ക് നയിച്ചതിൻ്റെ തുടക്കം കോൺഗ്രസ് നൽകിയ പരാതിയാണ്. കോൺഗ്രസ് ഇതര പാർട്ടികൾക്കെതിരെയുള്ള ഈഡി അന്വേഷണത്തിനൊപ്പം ആണ് കോൺഗ്രസ് നിൽക്കുന്നത്. ഇത്തരം ഏജൻസികൾക്ക് കുടപിടിച്ചുകൊടുക്കുന്ന സമീപനമാണ് കേരളത്തിലെ കോൺ​ഗ്രസിന്. ഇത്തരത്തിലുള്ള ഇരട്ടത്താപ്പ് യോജിച്ച പ്രക്ഷോഭങ്ങളെ ദുർബലപ്പെടുത്തും കേരളത്തിൽ ബിജെപിയുടെ ബി ടീമിന്റെ പ്രഖ്യാപനം പോലെയാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം’. മന്ത്രി പി രാജീവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button