KeralaNews

‘കണ്ടാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയും’; ടി കെ ആസിഫിന്‍റെ അറസ്റ്റില്‍ പി പി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരിക്കെ സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപവാദം പ്രചരിപ്പിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സൈബര്‍ പോരാളി അറസ്റ്റിലായ വാര്‍ത്ത പങ്കുവെച്ച് പി പി ദിവ്യ. കണ്ടാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയുമെന്നും, യൂത്ത് കോണ്‍ഗ്രസ് സൈബര്‍ പോരാളി 14 ദിവസത്തേക്കു ജയില്‍ കാണാന്‍ പോയിട്ടുണ്ടെന്നും പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരിക്കെ സമൂഹ മാധ്യമങ്ങളിലൂടെ എനിക്കെതിരെ അപവാദം പ്രചരിപ്പിച്ചതിനു കണ്ണൂര്‍ ക്രൈംബ്രാഞ്ച് എടുത്ത കേസ് ആണ്. ഇരിക്കൂര്‍ സ്വദേശി ടി കെ ആസിഫിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച കണ്ണൂര്‍ ക്രൈം ബ്രാഞ്ചിനു നന്ദി. രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാം. എന്നാല്‍ എതിര്‍ രാഷ്ട്രീയത്തില്‍പെട്ട സ്ത്രീകളെ അസഭ്യം പറഞ്ഞാല്‍ ജയിലില്‍ കിടക്കേണ്ടി വരും എന്ന ബാലപാഠം പഠിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മറക്കരുത്’. ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button