Kerala
മുന്നൂറിലധികം നായ്ക്കളെ ജീവനോടെ കുഴിച്ചുമൂടി: മൂന്നാര്‍ പഞ്ചായത്ത് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസ്

നായ്ക്കളെ പിടികൂടി ജീവനോടെ കുഴിച്ചുമൂടിയെന്ന പരാതിയില്‍ മൂന്നാര്‍ പഞ്ചായത്തിനെതിരെ കേസെടുത്ത് പൊലീസ്. ഇരുന്നൂറോളം നായകളെ ജീവനോടെ കുഴിച്ചുമൂടിയെന്നാരോപിച്ച് ഇടുക്കി ആനിമല്‍ റെസ്ക്യൂ ടീം നല്കിയ പരാതിയിലാണ് നടപടി. നായ്ക്കളെ പിടികൂടി പഞ്ചായത്ത് വാഹനത്തില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്.
പഞ്ചായത്തിന്റെ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്കെതിരെയാണ് കേസ് എടുത്തു. നായ്ക്കളെ കൂട്ടത്തോടെ പിടികൂടി നല്ലതണ്ണി കല്ലാറിലെ മാലിന്യപ്ലാന്റിലെത്തിച്ച് കുഴിച്ചുമൂടിയെന്നാണ് പരാതി. നായ്ക്കളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാനായി തിരക്കി ഇറങ്ങിയപ്പോഴാണ് നായ്ക്കളെ കൊന്നതായി അറിയുന്നത്. തുടര്‍ന്നായിരുന്നു പരാതയുമായി പൊലീസിനെ സമീപിച്ചത്.