Kerala

സണ്ണി ജോസഫിനെതിരെ തുറന്നടിച്ച് ഓര്‍ത്തഡോക്‌സ് സഭ

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ തുറന്നടിച്ച് ഓര്‍ത്തഡോക്‌സ് സഭ. സഭയുടെ വോട്ട് വേണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് തുറന്നു പറയണമെന്ന് വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ സഭകള്‍ അല്ല തീരുമാനിക്കുന്നത് എന്ന സണ്ണി ജോസഫിന്റെ പരാമര്‍ശത്തിനാണ് മറുപടി. കഴിവുള്ള നേതാക്കള്‍ നേതൃത്വത്തില്‍ വരണമെന്നത് പൗരന്മാരുടെ സ്വപ്നം. അവരെ മതത്തിന്റെ പേരില്‍ തടയുന്നത് സങ്കടകരമാണെന്ന് ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍ പറഞ്ഞു.

പൊതുസമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ സഭകള്‍ തുറന്നു പറയും. മലങ്കര സഭയുടെ പിന്തുണ വേണ്ടെങ്കില്‍ അക്കാര്യം നേതൃത്വം തുറന്നു പറയണം. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി ഇവിടെ പ്രസക്തവുമല്ല. കാലാവസ്ഥ അനുകൂലമെന്ന് ചിലര്‍ കണക്ക് കൂട്ടുന്നു. എന്നാല്‍ ഇത് മേഘവിസ്‌ഫോടനങ്ങളുടെ കാലമാണെന്ന് മറക്കരുത്. സാമുദായിക സമവാക്യങ്ങളിലൂടെ കസേര കിട്ടിയവരുടെ മറുപടി ഇവിടെ പ്രസക്തവുമല്ലെന്ന് വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍ പറഞ്ഞു.

പിസിസി പുനഃസംഘടനയ്ക്കെതിരെ ഓര്‍ത്തഡോക്സ് സഭയുടെ പ്രതികരണത്തിനു പിന്നാലെയായിരുന്നു സണ്ണി ജോസഫ് രം??ഗത്തെത്തിയത്. ചാണ്ടി ഉമ്മനെയും അബിന്‍ വര്‍ക്കിയെയും പരിഗണിക്കാത്തതില്‍ ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടില്ല എന്നും സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസിലെ സംഘടനാകാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button