NationalNews

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാനം ; സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ അഭിമാനമാണ്. നടന്നത് ഇതിഹാസ പോരാട്ടം. പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത് മാതാ കീ ജയ് എന്നത് രാജ്യത്തെ ഓരോ സൈനികൻറെയും ശപഥമാണ്. ശതകോടി ഇന്ത്യക്കാരെ തലയുയർത്തി നിർത്തിയ ഇതിഹാസ പോരാട്ടമാണ് സൈന്യം നടത്തിയത്. പതിറ്റാണ്ടുകൾ കഴിഞ്ഞാലും സൈനിക ചരിത്രത്തിൽ ഈ സേവനം സ്മരിക്കപ്പെടുമെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ നീതി, നിയമം സൈനിക ക്ഷമത എന്നിവയുടെ ത്രിവേണി സംഗമമാണ്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ മണ്ണിള കയറി വേട്ടയാടി. അധര്‍മത്തിനെതിരെ പോരാടുന്നത് നമ്മുടെ നാടിന്‍റെ പാരമ്പര്യമാണ്.

9 ഭീകരകേന്ദ്രങ്ങൾ തകർത്തു, നൂറോളം ഭീകരരെ കൊലപ്പെടുത്തി, അവരുടെ വ്യോമാക്രമണം ചെറുത്തു. ഇനി രാജ്യത്തിന് നേരെ ആക്രമണം നടത്താൻ തുനിഞ്ഞാൽ ഇനി ഒരു മറുപടിയേ ഉള്ളൂ, വിനാശവും മഹാവിനാശവും. പാകിസ്ഥാന്‍റെ മണ്ണിൽ ഒളിച്ചിരുന്ന ആ ഭീകരരെ മൂന്ന് സേനകളും ചേർന്ന് വധിച്ചു. പാക് സേനയെയും വിറപ്പിച്ചു. ഭീകരർക്ക് ഒളിച്ചിരിക്കാനുള്ള കേന്ദ്രങ്ങൾ ഒരുക്കാൻ കഴിയില്ല എന്ന് പാക് സൈന്യത്തോടും നിങ്ങൾ പറഞ്ഞു. ഇനി പാകിസ്ഥാന് കുറച്ച് കാലം സമാധാനമായി ഉറങ്ങാൻ കഴിയില്ല.

ഓപ്പറേഷൻ സിന്ദൂറിലൂടെ നിങ്ങൾ രാജ്യത്തിന്‍റെ അഭിമാനം കാത്തു, ഒന്നിപ്പിച്ചു, അതിർത്തി കാത്തു എന്നും പ്രധാനമന്ത്രി സൈനികരോടായി പറഞ്ഞു. പാകിസ്ഥാനിൽ 20-25 മിനിറ്റിനകം കൃത്യം കണിശതയോടെ പാകിസ്ഥാനുള്ളിൽ ഒളിച്ചിരുന്ന ഭീകരരുടെ കേന്ദ്രം ആക്രമിച്ചു തകർത്തു. അവരുടെ കേന്ദ്രം ആക്രമിച്ച് തകർത്തു കളയുമെന്ന് അവർക്ക് മുൻകൂട്ടി കാണാൻ പോലും കഴിഞ്ഞില്ല. തീവ്രവാദികളുടെ തലസ്ഥാനം ആക്രമിച്ച് തകർത്തു. പകരം അവർ യാത്രാവിമാനങ്ങളെ മറയാക്കി പ്രത്യാക്രമണം നടത്തി. അതെത്ര വിഷമകരമായിരുന്നു എന്ന് എനിക്ക് മനസ്സിലാകുന്നു. നിങ്ങൾ സിവിലിയൻ വിമാനങ്ങളെ ആക്രമിക്കാതെ, അവയ്ക്ക് നാശം വരുത്താതെ കൃത്യം പ്രത്യാക്രമണം നടത്തിയതിൽ എനിക്ക് അഭിമാനമുണ്ട്. ഭീകരകേന്ദ്രങ്ങൾ മാത്രം ആക്രമിക്കാനുള്ള തീരുമാനം നടപ്പാക്കിയ നിങ്ങളെ ഓർത്ത് അഭിമാനമുണ്ട്. മോദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button