
ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ നെ പ്രശംസിച്ച കോൺഗ്രസ് എംപി ശശി തരൂരിന്റെ പരാമർശം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. വിവാദം ഉയർന്നതോടെ, തരൂർ വ്യക്തമായ നിലപാടുമായി രംഗത്തെത്തി. തന്റെ അഭിപ്രായങ്ങൾ വ്യക്തിപരമായതാണെന്നും അത് അംഗീകരിക്കാനോ നിരസിക്കാനോ ഏവർക്കും സമ്പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താൻ കോൺഗ്രസ് പാർട്ടിയുടെയോ കേന്ദ്ര സർക്കാരിന്റെയോ ഔദ്യോഗിക വക്താവല്ലെന്നുമാണ് തരൂർ വിശദീകരിച്ചത്. “സമയവും സാഹചര്യവും പരിഗണിച്ചാണ് ഞാൻ പ്രതികരിച്ചത്. ഒരു ഇന്ത്യക്കാരനായിട്ടാണ് ഞാൻ സംസാരിച്ചത്, മറ്റ് ആര്‍ക്കും വേണ്ടി സംസാരിച്ചിട്ടില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തന്റെ പ്രസ്താവന സർക്കാരിന്റെയും പാർട്ടിയുടെയും നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യം ഉള്ള നാടാണ് നമ്മുടെ ഇന്ത്യ.അതുകൊണ്ടുതന്നെ ഏവർക്കും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതികരണങ്ങളും പങ്കുവയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. “ഞാൻ പങ്കുവച്ചത് എന്റെ കാഴ്ചപ്പാടാണ്. അതിനോട് ആരെങ്കിലും യോജിക്കാം, അല്ലെങ്കിൽ വിയോജിക്കാം. എന്നെ വിമർശിക്കാം, അതൊന്നും തികച്ചും സ്വാഭാവികമാണ്,” എന്ന് തരൂർ പറഞ്ഞു. പാർട്ടിയോട് ലയിച്ച നിലപാടല്ല താൻ പ്രകടിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.മെയ് ഏഴിനാണ് പാക്കിനെതിരെയുള്ള ഓപ്പറേഷൻ സിന്ദൂർ നടന്നത്.